പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; ജർമൻ വിദ്യാർത്ഥിയെ നാട്ടിലേക്ക് തിരിച്ചയച്ച് മദ്രാസ് ഐഐടി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയെ നാട്ടിലേക്ക് തിരിച്ചയച്ച് മദ്രാസ് ഐഐടി. ഫിസിക്സ് വിദ്യാർത്ഥിയായ ജേക്കബ് ലിൻഡനോടാണ് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടത്.
ട്രിപ്സൺ സർവകലാശാലയിൽ നിന്ന് ഫിസിക്സ് പഠനത്തിനെത്തിയതായിരുന്നു ജേക്കബ് ലിൻഡൻ. ഞായറാഴ്ച രാവിലെ രാജ്യം വിടാനുള്ള നോട്ടീസ് ജേക്കബിന് ലഭിച്ചു. തുടർന്ന് രാത്രിയോടെ ജേക്കബ് ജർമനിയിലേക്ക് തിരിച്ചു. ഒരു സെമസ്റ്റർ ബാക്കി നിൽക്കെയാണ് ഐഐടിയുടെ നടപടി. ഐഐടി മദ്രാസിലെ വിദ്യാർത്ഥിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
This German exchange student at IIT Madras has been asked to leave the country for taking part in protests against CAA and NRC. SHAME! pic.twitter.com/cZ4STAVXfy
— Azhar (@lonelyredcurl) December 23, 2019
story highlights- citizenship amendment act, german student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here