ഓൺലൈൻ പെൺവാണിഭം; രാഹുൽ പശുപാലനും രശ്മി നായർക്കുമെതിരെ കുറ്റപത്രം

ഓൺലൈൻ പെൺവാണിഭക്കേസിൽ ചുംബനസമര നേതാക്കളായ രാഹുൽ പശുപാലനും രശ്മി നായർക്കും ഉൾപ്പടെ 13 പേർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. നാല് വർഷം മുമ്പ് ഓൺലൈൻ പെൺവാണിഭങ്ങളെക്കുറിച്ച് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ അന്വേഷണം നടത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത ബാംഗ്ലൂരിൽ നിന്നുള്ള പെൺകുട്ടികളെ പ്രതികൾ പെൺവാണിഭത്തിനായി കേരളത്തിലെത്തിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഓൺലൈൻ സെക്‌സ് റാക്കറ്റ് നടത്തിയെന്നും തിരുവനന്തപുരം പോക്‌സോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ.
2015 ലാണ് ദമ്പതികൾ നെടുമ്പാശേരി വച്ച് കേസിലറസ്റ്റിലായത്. അന്വേഷണം നടത്തിയത് ഐജി ശ്രീജിത്താണ്.
online sex racket case, rahul pashupalan, reshsmi r nair, crime branch
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here