വരുമാനത്തില്‍ ബെസോസിനേയും പിന്നിലാക്കി മുകേഷ് അംബാനി

2019 വരുമാന കണക്കില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേയും പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 17 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ 2019 ലെ വരുമാനം. ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്ക് മായുടെ വരുമാനം 11.3 ബില്യണ്‍ ഡോളറാണ്. അതേസമയം, ജെഫ് ബെസോസിന് 13.2 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി.
40 ശതമാനം ഉയര്‍ച്ചയാണ് റിലയന്‍സ് ഓഹരികള്‍ക്ക് ഈ വര്‍ഷമുണ്ടായത്. ഇതാണ് അംബാനിയുടെ വരുമാനം ഉയരാനുള്ള പ്രധാനകാരണം. ഓയില്‍, പെട്രോകെമിക്കല്‍ വ്യവസായമാണ് മുകേഷ് അംബാനിയുടെ പ്രധാന വരുമാന സ്രോതസ്. ടെലികമ്മ്യൂണിക്കേഷന്‍സ്, റീടെയില്‍ എന്നിവയിലും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേട്ടമുണ്ടാക്കി. റീടെയില്‍ മേഖലയിലേക്കുള്ള റിലയന്‍സിന്റെ കടന്ന് വരവ് ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights –Reliance Industries Chairman, Mukesh Ambani, Amazon founder Jeff Bezos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here