Advertisement

ശുഭ്മൻ ഗിൽ നയിക്കും; ഇന്ത്യ എ ടീമിൽ സഞ്ജുവും സന്ദീപ് വാര്യരും

December 24, 2019
Google News 1 minute Read

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു സാംസണും സന്ദീപ് വാര്യരും. സഞ്ജു ഏകദിന ടീമിൽ ഉൾപ്പെട്ടപ്പോൾ സന്ദീപ് ഏകദിന, ചതുർദിന ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെ യുവതാരം ശുഭ്മൻ ഗില്ലും ചതുർദിന ടീമിനെ ഹനുമ വിഹാരിയും നയിക്കും.

ജനുവരിയിലാണ് ന്യൂസിലൻഡ് പര്യടനം നടക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും അടങ്ങുന്ന പരമ്പരയിൽ പുറം വേദനയെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും കളിക്കും. കഴിഞ്ഞ സെപ്തംബർ മുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ കഴിയാതിരുന്ന പാണ്ഡ്യ ഏകദിന ടീമിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ഓസ്ട്രേലിയ പരമ്പരകൾക്കുള്ള ടീമിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാനൊരുങ്ങുന്ന പാണ്ഡ്യക്ക് ന്യൂസിലൻഡ് എയ്ക്കെതിരായ പര്യടത്തിലൂടെ ഫോമും കായിക്ഷമതയും തെളിയിക്കേണ്ടി വരും. ബിസിസിഐ വിലക്ക് നേരിട്ട് പുറത്തായിരുന്ന പൃഥ്വി ഷാ ഏകദിന, ചതുർദിന ടീമുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

എ ടീമിലെ സ്ഥിരാംഗമായ സഞ്ജു മികച്ച പ്രകടനങ്ങളുടെ മികവിലാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യ എ ടീമിലെയും മികച്ച പ്രകടനങ്ങളാണ് സന്ദീപിനെ ടീമിൽ നിലനിർത്തിയത്.

ഏകദിന ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, റിതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍(വി.), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍, രാഹുല്‍ ചാഹര്‍, സന്ദീപ് വാര്യര്‍, ഇഷന്‍ പോരല്‍, ഖലീല്‍ അഹ്മദ്, മുഹമ്മദ് സിറാജ്.

ചതുര്‍ ദിനം 1: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി(ക്യാപ്റ്റന്‍), കെ.എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഷഹ്ബാസ് നദീം, രാഹുല്‍ ചാഹര്‍, സന്ദീപ് വാര്യര്‍, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷന്‍ പോരല്‍, ഇശന്‍ കിഷന്‍.

ചതുര്‍ ദിനം 2: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി(ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ആര്‍ അശ്വിന്‍, ഷഹ്ബാസ് നദീം, സന്ദീപ് വാര്യര്‍, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷന്‍ പോരല്‍.

Story Highlights: Sanju Samson, Sandeep Warrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here