‘ദി കുങ്ഫു മാസ്റ്റർ’; പൂമരത്തിനു ശേഷം ആക്ഷൻ സിനിമയുമായി എബ്രിഡ് ഷൈൻ: ട്രെയിലർ കാണാം

പൂമരം എന്ന സൂപ്പർ ഹിറ്റ് സിനിമക്കു ശേഷം ആക്ഷൻ സിനിമയുമായി എബ്രിഡ് ഷൈൻ. ‘ദി കുങ്ഫു മാസ്റ്റർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റ്രെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. പുതുമുഖങ്ങൾ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം വരുന്ന ജനുവരിയിൽ തീയറ്ററുകളിലെത്തും.
പേര് സൂചിപ്പിക്കുന്നതു പോലെ കുങ്ഫുവുമായി ബന്ധപ്പെട്ട ചിത്രമാണ് കുങ്‌ഫു മാസ്റ്റർ. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിൽ പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ജിജി സക്കറിയയാണ് നായകൻ. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
ട്രെയിലർ നീതയുടെയും ജിജിയുടെയും ആക്ഷനുകൾ കൊണ്ട് സമ്പന്നമാണ്. ഹിമാലയത്തിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
1983 എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നയാളാണ് എബ്രിഡ് ഷൈൻ. സൂപ്പർ ഹിറ്റായ ചിത്രത്തിനു ശേഷം ആക്ഷൻ ഹീറോ എന്ന ചിത്രത്തിലൂടെ വീണ്ടും എബ്രിഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. മൂന്നാമതായി പുറത്തിറങ്ങിയ പൂമരവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Story Highlights: The Kung fu Master, Abrid Shine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here