നിയന്ത്രണ രേഖയിൽ ‘ജിംഗിൾ ബെൽസ്’ പാടി നൃത്തം ചെയ്ത് സൈനികരുടെ ക്രിസ്തുമസ് ആഘോഷം; വീഡിയോ

ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തിലാണ്. നമ്മുടെ സൈനികരും ക്രിസ്തുമസ് ആഘോഷിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൊടും തണുപ്പിൽ രോമക്കുപ്പായമണിഞ്ഞ് പാട്ടിനൊപ്പിച്ച് ചുവടുവെക്കുന്ന സൈനികരുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ജിംഗിള്‍ ബെല്‍സ് ഗാനത്തിനൊപ്പം സൈനികര്‍ ചുവടുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജിംഗിൾ ബെൽസ് ഗാനം ആലപിച്ച് മഞ്ഞുറഞ്ഞു കിടക്കുന്ന സ്ഥലത്താണ് സൈനികരുടെ ആഘോഷം. രോമക്കുപ്പായമണിഞ്ഞ സൈനികർക്കൊപ്പം സാൻ്റാക്ലോസിനെയും വീഡിയോയിൽ കാണാം. ഹെലിപ്പാഡും അതിനോട് ചേർന്ന സ്ഥലവുമാണ് ആഘോഷങ്ങളുടെ പശ്ചാത്തലമെന്ന് വീഡിയോയിലൂടെ മനസ്സിലാക്കാം. സാൻ്റാക്ലോസിനൊപ്പം ഒരു ക്രിസ്തുമസ് ട്രീയും മഞ്ഞു മനുഷ്യനുമൊക്കെ സൈനികരുടെ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കാകുന്നുണ്ട്.

ന്യൂസ് ഏജൻസിയയ എഎൻഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച, രണ്ട് മിനിട്ടിലധികമുള്ള വീഡിയോ ഒട്ടേറെ ട്വിറ്റർ ഉപയോക്താക്കളാണ് പങ്കുവെച്ചത്.

Story Highlights: Christmas, Army Men

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top