അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഉറി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്ക് സൈന്യത്തിന്റെ വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. രാവിലെ 11.30 ഓടെയായിരുന്നു പാകിസ്താൻ സൈന്യത്തിന്റെ ആക്രമണം.

വെടിവയ്പ്പിൽ രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഞായറാഴ്ച്ച നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More