Advertisement

ജിഎസ്ടി സ്ലാബുകൾ പരിഷ്‌ക്കരിക്കാൻ ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ; 5, 12, 18 ശതമാനം സ്ലാബുകൾ 10, 20 ശതമാനമാക്കാന്‍ നിർദേശം

December 25, 2019
Google News 1 minute Read

നികുതി വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് കേന്ദ്രസർക്കാർ. ഇതിനായി ഉദ്യോഗസ്ഥ സമിതിയുടെ ഉപദേശം തേടിയിരുന്നു.  ജിഎസ്ടി കൗൺസിലിന് മുന്നിലാണ് സമിതി റിപ്പോർട്ട് അവതരിപ്പിച്ചത്.

നിലവിലുള്ള 5,12,18 ശതമാനം സ്ലാബുകൾ 10,20 ആക്കി പുനഃക്രമീകരിക്കണമെന്നും നിലവിലുള്ള 28 ശതമാനം സ്ലാബ് അതേപടി നിലനിർത്തണമെന്നും ഉദ്യോഗസ്ഥ സമിതി നിർദേശം നൽകി. നികുതി വരുമാനത്തിന് പുറമേ ആഡംബര വിനോദ ഉപാധികൾക്ക് മേൽ സെസ് ചുമത്താനും നിലവിലുള്ള സെസുകൾ വർധിപ്പിക്കാനും ഉദ്യോഗസ്ഥ സമിതി റിപ്പോർട്ടിലുണ്ട്. സിഗരറ്റ്, മദ്യം, സൗന്ദര്യവർധക വസ്തുക്കൾ മുതലായവയ്ക്കും നിർദേശം അംഗീകരിക്കപ്പെട്ടാൽ സെസ് വർധിക്കും.

പൊതു വിദ്യാഭ്യാസം, ഉയർന്ന നിലവാരമുള്ള ആരോഗ്യ സംവിധാനങ്ങൾ, എയർ കണ്ടീഷൻ ചെയ്ത പൊതുഗതാഗതം എന്നിവക്കുള്ള നികുതി ഇളവുകൾ പിൻവലിക്കണമെന്നും ഉദ്യോഗസ്ഥ സമിതി ആവശ്യപ്പെടുന്നു. ജിഎസ്ടി കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ അടുത്ത ജിഎസ്ടി കൗൺസിലില്‍ ഇത് അജണ്ടയുടെ ഭാഗമാകും.

 

 

 

gst

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here