Advertisement

‘ബലാത്സംഗത്തിന് ഇരയായവർക്ക് പരിശോധനയും ചികിത്സയും നൽകാൻ ഇന്ത്യയിൽ എത്ര ആശുപത്രികൾ സജ്ജമാണ്’; സുപ്രിംകോടതി

December 25, 2019
Google News 1 minute Read

രാജ്യത്ത് ബലാത്സംഘത്തിന് ഇരയാകുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പു വരുത്താൻ എത്ര ആശുപത്രികൾ സജ്ജമാണെന്ന് സുപ്രിംകോടതി. ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കോടതി തന്നെ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് സെക്രട്ടറി ജനറലിനോട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ഹൈക്കോടതികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാനും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്.

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം രൂപം നൽകിയിട്ടുള്ള മെഡിക്കൽ കിറ്റിൽ ബലാത്സംഗത്തിന് ഇരയായവരെ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നാൽ, കിറ്റ് എത്രത്തോളം ഫലപ്രദമായി രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, ഇരകൾക്ക് അടിയന്തിര മെഡിക്കൽ-നിയമ സഹായത്തിനുള്ള മാർഗരേഖകൾ എത്രത്തോളം നടപ്പിലാക്കുന്നുണ്ടെന്നും സുപ്രിംകോടതി ആരാഞ്ഞു.

പലപ്പോഴും കേസ് അന്വേഷണം വൈകുന്ന സാഹചര്യത്തിൽ ണ്ട് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായിരിക്കണമെന്നാണ് വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. വടക്കൻ സംസ്ഥാനങ്ങളിൽ പ്രോസിക്യൂഷൻ സാക്ഷികളെ പ്രതികളും പ്രതികളുമായി ബന്ധപ്പെടുന്നവരും ഭീഷണിക്ക് ഇരയാകുന്നുണ്ട്. മാത്രമല്ല, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ വഴി ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്ര പേർക്ക് കിട്ടിയിട്ടുണ്ടെന്നും കോടതി ആരാഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here