ക്രിസ്മസ് ദിനത്തിലും സെക്രട്ടറിയേറ്റ് പടിക്കൽ സമരവുമായി കെഎസ്ആർടിസി ജീവനക്കാർ

നാടും നഗരവും ക്രിസ്മസ് ആഘോഷത്തിൽ നിറയുമ്പോൾ തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരവുമായി കെഎസ്ആർടിസി ജീവനക്കാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ നടത്തുന്ന സമരം ക്രിസ്മസ് ദിനത്തിലും തുടർന്നു.

ശമ്പള വിഷയമടക്കം ഉയർത്തിയായിരുന്നു സമരം. സിഐടിയു നേതൃത്വത്തിലുള്ള കെഎസ്ആർടിഇഎയുടെ രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസം പിന്നിടുന്നു. സർക്കാരാകട്ടെ സമരക്കാരെ കണ്ട മട്ടില്ല . സമരം ഒത്തുതീർപ്പാകുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്ക്.

Read Also : ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ പ്രമേയമാക്കി ക്രിസ്മസ് ഗാനം

അതേസമയം, എഐടിയുസി ജീവനക്കാരുടെ സമരം പതിനാറ് ദിവസം പിന്നിടുകയാണ്. ഇവരുടെ സമരപ്പന്തലും ക്രിസ്മസ് ദിനത്തിൽ സജീവമായിരുന്നു. അവധി ദിനമായതിനാലാകാം ഐഎൻടിയുസി സമരപന്തൽ വിജനമായിരുന്നു.

Story Highlights- KSRTC, Christmas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top