Advertisement

‘ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്’; ടിക്കറ്റുകൾ സൗജന്യമായി സ്വന്തമാക്കാൻ ലുലുവിൽ ലൈവ് കോണ്ടെസ്റ്റ്

December 25, 2019
Google News 2 minutes Read

പുതുവർഷത്തെ വരവേൽക്കാൻ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന സംഗീത സന്ധ്യ ‘ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്’ പ്രവേശന പാസ് സ്വന്തമാക്കാം സൗജന്യമായി. ഇടപ്പള്ളി ലുലു മാളിൽ നടക്കുന്ന ലൈവ് മത്സരത്തിൽ പങ്കെടുക്കുന്ന വിജയിക്ക് എൻട്രി പാസ് സൗജന്യമായി ലഭിക്കുന്നതായിരിക്കും.

ഇന്ന് വൈകീട്ട് 6 മണിയോടെ മാളിൽ ഫ്‌ളവേഴ്‌സിന്റെ സ്റ്റോളിൽ വച്ചായിരിക്കും ലൈവ് കോണ്ടെസ്റ്റ് നടക്കുക. അവതാരക ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്നവർക്ക് ഡിസംബർ 28ന് സേക്രഡ് ഹാർട്ട്‌സ് കോളജിൽ ഫ്‌ളവേഴ്‌സ് സംഘടിപ്പിക്കുന്ന സംഗീത രാവിലേക്കുള്ള പ്രവേശന പാസ് ലഭിക്കും.

കഴിഞ്ഞ ദിവസം മുതൽ ലുലു മാളിൽ ലൈവ് കോണ്ടെസ്റ്റ് ആരംഭിച്ചിരുന്നു. നിരവധി പേർക്കാണ് സൗജന്യ പാസ് സമ്മാനമായി ലഭിച്ചത്. ഇന്ന് മാത്രമല്ല , അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി മത്സരങ്ങൾ ഉണ്ടാകും.

Read Also : ‘ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്’; ബുക്ക്‌മൈ ഷോ വഴിയും ടിക്കറ്റ് സ്വന്തമാക്കാം

കൈവിരലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവുമാണ് ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശക്തിശ്രീ ഗോപാലൻ, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരൻ തുടങ്ങിയവരും ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു. 500 രൂപ മുതൽ 2000 വരെയാണ് ടിക്കറ്റ് നിരക്കുകൾ.

കാണികളുടെ സിരകളിൽ താളാത്മകമായ സംഗീതത്തിൻറെ ലഹരി നിറയ്ക്കാൻ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേർന്നൊരുക്കുന്ന ‘ഡിജെ’ പെർഫോമൻസുമുണ്ട് ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റിൽ.

കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തിൽ നൃത്തം ചെയ്യാനും കാണികൾക്ക് അവസരമുണ്ട്. ഒപ്പം രുചിവൈവിധ്യങ്ങൾ ചേർന്ന മനോഹര ഭക്ഷണവും. ഈ ഗംഭീര സംഗീത വിരുന്ന് ഡിസംബർ 28 ന് വൈകിട്ട് 6.30നാണ് അരങ്ങേറുക. എറണാകുളം ജില്ലയിലെ തേവരയിലുള്ള സേക്രട്ട് ഹാർട്ട് കോളേജ് മൈതാനമാണ് വേദി. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.

ബുക്ക്‌മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Story Highlights- Flowers New Year Blast,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here