Advertisement

ബിരുദദാന ചടങ്ങിൽ പൗരത്വ നിയമ ഭേദഗതി പകർപ്പ് കീറിയെറിഞ്ഞ് വിദ്യാർത്ഥിനി

December 25, 2019
Google News 6 minutes Read

ബിരുദദാന ചടങ്ങിൽ പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് കീറിയെറിഞ്ഞ് വിദ്യാർത്ഥിനി. ജാദവ്പുർ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ ദാബോസ്മിത് ചൗധരിയാണ് ബിരുദദാന ചടങ്ങ് നടന്ന വേദിയിൽ വേറിട്ട പ്രതിഷേധ പ്രകടനം കാഴ്ചവെച്ചത്. സർവകലാശാലയിൽ നിന്ന് എംഎ ബിരുദവും മെഡലും കൈപ്പറ്റിയ ശേഷമാണ് പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് കീറിയെറിഞ്ഞത്.

 

നിയമ പകർപ്പ് കീറി എറിഞ്ഞ ശേഷം’ഞങ്ങൾ തിരിച്ചറിയൽ രേഖകൾ കാണിക്കില്ല, ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ദാബോസ്മിത് ചൗധരി വേദി വിട്ടത്. വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ, സർവകലാശാല രജിസ്റ്റാർ എന്നിവർ വേദിയിലിരിക്കെയായിരുന്നു സംഭവം.

‘ഏറ്റവും പ്രിയപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഈ ബിരുദം സ്വീകരിച്ചതിൽ അതീവ സന്തോഷവതിയാണ്. താൻ തെറ്റായിട്ട്് ഒന്നും ചെയ്തിട്ടില്ല. അതേസമയം, എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ഞാൻ ഈ വേദി തെരഞ്ഞടുക്കുകയായിരുന്നു’ എന്ന് ദാബോസ്മിത് ചൗധരി പറഞ്ഞു. മാത്രമല്ല, തന്റെ സുഹൃത്തുക്കളിൽ പലരും കൊൽക്കത്തയിൽ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നതായും ദാബോസ്മിത് ചൗദരി കൂട്ടിച്ചേർത്തു.

Story highlight: Student tore down, copy of Citizenship Law Amendment at graduation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here