ബയോളജി ക്ലാസില്‍ ബോഡി സ്യൂട്ട് ധരിച്ച് കുട്ടികളെ പഠിപ്പിക്കാനെത്തിയ ടീച്ചറുടെ ഫോട്ടോ വൈറല്‍

പഠനത്തെ കൂടുതല്‍ രസകരമാക്കാന്‍ പലമാര്‍ഗങ്ങള്‍ തേടുന്നവരാണ് അധ്യാപകര്‍. എന്നാല്‍ മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളെ പറ്റി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പ്രയാസപ്പെട്ടവരാവും ബഹുഭൂരിപക്ഷം ബയോളജി അധ്യാപകരും. ഇതിന് പരിഹാരമായി ജീവശാസ്ത്ര ക്ലാസില്‍ അനാട്ടമി ബോഡി സ്യൂട്ട് ധരിച്ചെത്തിരിക്കുകയാണ് സ്പാനിഷ് അധ്യാപിക വെറോണിക്ക ഡ്യൂക്ക്.

‘മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ കുട്ടികള്‍ക്ക് ദൃശ്യവല്‍ക്കരിക്കുന്നതും മനസിലാക്കി കൊടുക്കുന്നതും ഏറെ ബുദ്ധിമുട്ടാണ്. ഇതാണ് പുതിയ പരീക്ഷണത്തിലേക്ക് എന്നെ നയിച്ചത്’ വെറോണിക്ക പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയാണ് വെറോണിക്ക ഇത്തരമൊരു സ്യൂട്ടിനെ പറ്റി അറിഞ്ഞത്. 15 വര്‍ഷത്തിലധികം അധ്യാപന പരിചയമുള്ള വെറോണിക്ക ഡ്യൂക്ക് നിലവില്‍ സയന്‍സ്, ഇംഗ്ലീഷ്, കല, സാമൂഹിക പഠനങ്ങള്‍, സ്പാനിഷ് തുടങ്ങി വിവിധ വിഷയങ്ങളാണ് മൂന്നാം ക്ലാസുകാരെ പഠിപ്പിക്കുന്നത്.

വെറോണിക്ക ഡ്യൂക്കിന്റെ ഭര്‍ത്താവ് മൈക്കിള്‍ തന്നെയാണ് അനാട്ടമി ക്ലാസിന്റെ ചിത്രങ്ങളില്‍ ട്വിറ്ററില്‍ പങ്ക് വച്ചത്. മൈക്കിള്‍ വെറോണിക്കയോടൊപ്പം ക്ലാസിലെത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അനാട്ടമി ബോഡി സ്യൂട്ട് ധരിച്ച് വെറോണിക്ക ക്ലാസെടുക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്ക് വച്ചു. അഭിനന്ദങ്ങളും അഭിപ്രായങ്ങളുമായി ട്വീറ്റിന് 13,000 റീട്വീറ്റുകളും 66,000 ലൈക്കുകളും ലഭിച്ചു.

Story Highlights ; body suit, biology class, viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More