പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20 ആയി

ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദ് സ്വദേശി മുക്തീം ആണ് മരിച്ചത്. പ്രതിഷേധത്തിനിടെ പരുക്കേറ്റ മുക്തീം ചികിത്സയിലിരിക്കെ ഡൽഹിയിൽ വച്ചാണ് മരിക്കുന്നത്.
ഉത്തർപ്രദേശിൽ സംഘർഷങ്ങൾ പടരുകയാണ്. കാൺപൂരിലും രാംപൂരിലും പ്രതിഷേധസമരം അക്രമാസക്തമായിരുന്നു. ഒട്ടേറെ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റു. പ്രയാഗ്‌രാജിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി.
Read Also : ഇന്ത്യൻ ജനതയെ ആശങ്കയിലാഴ്ത്തി പൗരത്വ രജിസ്റ്റർ സമ്പന്ധിച്ച അനുബന്ധ നീക്കങ്ങൾ
മീററ്റിലാണ് മരണങ്ങൾ ഏറെയും. ഫിറോസാബാദ്, കാൺപൂർ, ബിജ്‌നോർ, സംഭാൽ, ബുലന്ദ്ഷഹർ തുടങ്ങിയ മേഖലകളിലും പ്രതിഷേധങ്ങൾ തുടരുകയാണ്.
പ്രദേശത്ത് ഇതുവരെ എഴുനൂറിൽപ്പരം പ്രതിഷേധക്കാർ അറസ്റ്റിലായിരുന്നു. ഗോരഖ്പൂരിൽ പ്രശ്‌നക്കാരായവരുടെ ചിത്രങ്ങൾ പൊലീസ് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു.
Story Highlights- Citizenship Amendment Act, Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here