Advertisement

പരിശീലനത്തിനിടെ അപകടം ; മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു

December 26, 2019
Google News 1 minute Read

 

പൂനെ മിലിട്ടറി എജിനീയറിംഗ് കോളജില്‍ ബെയ്‌ലി പാലം നിര്‍മിക്കാനുള്ള പരിശീലനത്തിനിടെ മലയാളി ഉള്‍പ്പടെ രണ്ട് സൈനികര്‍ മരിച്ചു. പാലക്കാട് കുന്നത്തുര്‍ സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ പി കെ സജീവനാണ് മരിച്ച മലയാളി. നായ്ക് വാഗ് മോടെയാണ് അപകടത്തില്‍ മരിച്ച മറ്റൊരു സൈനികന്‍.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് സൈനികര്‍ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലാണ്. ബെയ്‌ലി പാലം നിര്‍മിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖാപിച്ചു

Story Highlights- Accident, training, Two soldiers, killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here