തുക്ഡെ തുക്ഡെ ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഡല്‍ഹിയിലെ തുക്ഡെ തുക്ഡെ ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ജനം കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കും. അക്രമങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്’ അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതാണ്. ആരും ഒന്നും മിണ്ടിയില്ല. പാര്‍ലമെന്റിന് പുറത്തിറങ്ങിയതിന് പിന്നാലെ ജനങ്ങളെ ഇവര്‍ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി. നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണ്. തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ജനത ഇവരെ ശിക്ഷിക്കണം’ അമിത് ഷാ ആവശ്യപ്പെട്ടു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ബംഗ്ലാവും വാഹനവും ഉപയോഗിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞെങ്കിലും, എല്ലാ അദ്ദേഹം എടുത്തു. 2015 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമ പദ്ധതികളുടെ 80 ശതമാനം പോലും കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. അതേസമയം കെജ്രിവാള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി അമിത് ഷാക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു.
#WATCH Home Minister Amit Shah: Congress party ke netritva me tukde-tukde gang jo Dilli ke ashanti ke liye zimmedar hai, isko dand dene ka samay aa gya hai. Dilli ki janata ne dand dena chahiye. pic.twitter.com/3qJKEHlE9h
— ANI (@ANI) December 26, 2019
Story Highlights- amit shah,citizenship amendment act, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here