ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ ആശുപത്രി വിട്ടു

ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ ആശുപത്രി വിട്ടു. ഔദ്യോഗിക വസതിയിലെ ശുചിമുറിയിൽ തെന്നി വീണതിനെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ബൊൽസൊനാരോയെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശുചിമുറിയിൽ കാൽ വഴുതി താൻ പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് എന്റെ ബോധം പോയി. ‘എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എപ്പോൾ പൂർണമായും ആരോഗ്യവാനാണ്. ദൈവത്തിന് നന്ദി’. ആശുപത്രിയിൽ നിന്ന് മടങ്ങവെ ജെയ്ർ ബൊൽസൊനാരോ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രസീൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അൽവറോഡയിലെ ശുചിമുറിയിൽ തെന്നിവീണ ജെയ്ർ ബൊൽസൊനാരോയെ തിങ്കളാഴ്ച്ചയാണ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ബൊൽസൊനാരോ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ കൂടി വിശ്രമം തുടരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here