Advertisement

ഡീസലിന് ഒരാഴ്ചക്കിടെ 1.1 രൂപ കൂടി; സംസ്ഥാനത്ത് ഇന്നും എണ്ണ വില വർധനവ്

December 26, 2019
Google News 1 minute Read

കേരളത്തിൽ ഇന്നും ഡീസൽ വില വർധനവ്. ഒരാഴ്ചക്കിടെ 1.1 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് ആറ് പൈസയും വർധിച്ചു.  ഈ ആഴ്ച ആദ്യമായാണ് പെട്രോളിന് വില കൂടിയത്.

Read Also: പൗരത്വ നിയമഭേദഗതി: ശിവസേനയിൽ ഭിന്നത

ഇന്ന് ഡീസലിന് കൊച്ചിയിൽ 70.67 രൂപയാണ്, പെട്രോളിന് 76. 55 രൂപയും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലും പത്ത് പൈസ കൂടും.

ഇന്നലെ ഒഴികെ ഒരാഴ്ചക്കിടെ എല്ലാ ദിവസവും ഡീസൽ വിലയിൽ വർധനയുണ്ടായി. 11 മുതൽ 21 പൈസ വരെയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഒപെക് രാജ്യങ്ങളിൽ എണ്ണ ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നാണ് വിവരം.

 

 

diesel price hike in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here