മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നൽകാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത

മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നൽകാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത. കൊല്ലം കൊട്ടാരക്കര പള്ളിക്കൽ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കൾ ചികിത്സ നിഷേധിച്ചത്. വിവരം അയൽവാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗൺസിലിംഗ് വിദ്യാർത്ഥിനി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ അറിയിച്ചു. തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതിൽ ബന്ധുക്കൾക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന.
ഷാഹിദാ കമാലിന്റെ നിർദേശ പ്രകാരം വനിതാ സെൽ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗൺസിലറും ചേർന്ന് ഇവരെ താലൂക്ക് ആശുപത്രിയിലാക്കി. സംരക്ഷണവും തുടർ ചികിത്സയും കമ്മീഷൻ ഉറപ്പ് വരുത്തും. ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കാനും നിർദേശം നൽകി.
നാല് വർഷം മുൻപാണ് സുഹറാബീവിക്ക് അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. അന്ന് അംഗനവാടി അധ്യാപിക ഇടപെട്ട് നീണ്ടകരയിലെ ആശുപത്രിയിൽ ചികിത്സക്കയച്ചപ്പോൾ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാമ്പത്തിക പരാധീനത മൂലമാണ് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് എന്ന് ബന്ധുക്കൾ പറഞ്ഞു.
ജനപ്രതിനിധികളുടേയും സന്നധ സംഘടനകളുടേയും സഹായത്തോടെ ഇവരുടെ സംരക്ഷണം ഉറപ്പു വരുത്താൻ നാട്ടുകാർ തന്നെ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുകയാണ്.
breast cancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here