പൗരത്വ നിയമഭേദഗതിയും എൻആർസിയും ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കും: യുഎസ് റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും 20 കോടിയോളം വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പദവിയെയും അന്തസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്). മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിർണയം രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായാണെന്ന് സിആർഎസ് റിപ്പോർട്ടിലുണ്ട്.
ഡിസംബർ 18നാണ് റിപ്പോർട്ട് പുറത്ത് വന്നത്. സിആർഎസ് ആഭ്യന്തര- രാജ്യാന്തര നിയമങ്ങൾ എങ്ങനെ പൗരന്മാരെ ബാധിക്കുന്നുവെന്ന് കണ്ടെത്താൻ യുഎസ് കോൺഗ്രസ് നിയോഗിച്ച സ്വതന്ത്ര ഏജൻസിയാണ്. പക്ഷെ യുഎസ് കോൺഗ്രസ് ഔദ്യോഗിക റിപ്പോർട്ടായി ഇത് പരിഗണിക്കില്ല.
2014 ഡിസംബർ 31ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വം നൽകുമെന്നാണ് ഭേദഗതി. ലോക്സഭയിലും രാജ്യസഭയിലും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. തുടർന്ന് ഇതിനെ എതിര്‍ത്ത് രാജ്യത്താകെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഭേദഗതിക്ക് പിന്നാലെ പൗരത്വ രജിസ്റ്റർ കൂടി നടപ്പാക്കാനുള്ള നീക്കം പ്രതിഷേധത്തിന്റെ ശക്തി കൂട്ടി.
caa, nrc, indian muslims , us crs report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here