‘ജീവിച്ചിരിക്കുന്ന കാലത്തോളം ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ല’: മമതാ ബാനർജി

താൻ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വം പോലെയുള്ള അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും കഴിയില്ല. പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊൽക്കത്തയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ലെന്നും മമത പറഞ്ഞു. പതിനെട്ട് വയസ് പൂർത്തിയായാൽ വോട്ട് രേഖപ്പെടുത്തി സർക്കാരിനെ തെരഞ്ഞെടുക്കാൻ കഴിയും. എന്നാൽ പ്രതിഷേധിക്കാൻ അവകാശമില്ലാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടിയെടുക്കുകയും യൂണിവേഴ്‌സിറ്റികളിൽ അക്രമം അഴിച്ചുവിടുകയാണെന്നും മമത കുറ്റപ്പെടുത്തി..
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ബംഗാളിൽ വൻ പ്രതിഷേധമാണ് മമതാ ബാനർജി സംഘടിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here