Advertisement

ഇന്ധന വിലയിൽ വീണ്ടും വർധനവ്; ഡീസലിന് 16 പൈസ വർധിച്ച് 70.95യിലെത്തി

December 27, 2019
Google News 1 minute Read

ഇന്ധന വിലയിൽ ഇന്നും വർധനവ്. സംസ്ഥാനത്ത് ഡീസൽ വിലയിൽ ഇന്ന് ലിറ്ററിന് 16 പൈസയുടെ വർധനവ് ഉണ്ടായി. പെട്രേൾ ലിറ്ററിന് ആറ് പൈസയും കൂടി. കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ ഡീസലിന്റെ വില 70 രൂപ 95 പൈസയായി. പെട്രോൾ വില 76 രൂപ 69 പൈസ.

Read also: ഡീസലിന് ഒരാഴ്ചക്കിടെ 1.1 രൂപ കൂടി; സംസ്ഥാനത്ത് ഇന്നും എണ്ണ വില വർധനവ്

ഇന്നലെ ഡീസലിന് 11 പൈസയും പെട്രോളിന് ആറ് പൈസയും കൂടിയിരുന്നു. ഡീസലിന് ഒൻപത് ദിവസം കൊണ്ട് ഒരു രൂപ 27 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 78 രൂപ 19 പൈസയാണ്. ഡീസലിന് 72 രൂപ 35 പൈസ. കോഴിക്കോട് പെട്രോളിന് 77 രൂപ 16 പൈസ. ഡീസൽ 71 രൂപ 30 പൈസയുമാണ് വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here