പന്തെറിഞ്ഞു, വിക്കറ്റും വീഴ്ത്തി; ഇന്നു മുതൻ താൻ ഓൾറൗണ്ടറെന്ന് പൂജാര: വീഡിയോ

ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാനാണ് സൗരാഷ്ട്ര താരമായ ചേതേശ്വർ പൂജാര. ഇന്ത്യൻ ബാറ്റിംഗിൻ്റെ മധ്യനിരയിൽ പാറ പോലെ ഉറച്ചു നിന്ന് നീളൻ ഇന്നിംഗ്സുകൾ കളിക്കുന്ന പൂജാര ഇപ്പോഴിതാ തനൊരു ബൗളർ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പന്തെറിയുക മാത്രമല്ല, പൂജാര വിക്കറ്റും വീഴ്ത്തി.
ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ആരാധകർ അധികം കണ്ടിട്ടില്ലാത്ത റോളിൽ പൂജാര തിളങ്ങിയത്. ഉത്തർപ്രദേശിൻ്റെ ആദ്യ ഇന്നിംഗ്സിൽ പന്തെറിയാനെത്തിയ പൂജാര പത്താം നമ്പർ ബാറ്റ്സ്മാനായ മോഹിത് ജംഗ്രയുടെ വിക്കറ്റാണ് വീഴ്ത്തിയത്. പൂജാരയുടെ പന്തിൽ പെരെജ് മങ്കാദിന് സ്ലിപ്പിൽ പിടികൊടുത്തായിരുന്നു ജംഗ്ര പുറത്തായത്. വിക്കറ്റ് വീണതിനു ശേഷമുള്ള പൂജാരയുടെ ആഘോഷ പ്രകടനവും ശ്രദ്ധേയമായി.
“എൻ്റെ ബാറ്റ്സ്മാൻ സ്റ്റാറ്റസ് ഓൾറൗണ്ടറെന്നാക്കിയ ദിവസം”- തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചതിനു ശേഷം പൂജാര കുറിച്ചു. വീഡിയോ സമൂഹമാധയമങ്ങൾ ആഘോഷമാക്കുകയാണ്.
Story Highlights: Cheteswar Pujara, Wicket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here