ഐഎസ്എൽ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ

ഐഎസ്എൽ ആറാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഓഗ്‌ബെച്ചെയാണ് ഗോൾ നേടിയത്. സീസണിൽ ഇത് വരെ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിർണായകമാണ്.
പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കഴിയുകയുള്ളു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മെസ്സി ബൗളി ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടില്ല. അതേ സമയം മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും പ്രശാന്തും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട് . നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിൽ ഘാനയുടെ ഇതിഹാസ താരം അസമോവ ഗ്യാൻ തിരിച്ചെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here