ദേശീയ ജനസംഖ്യ രജിസ്റ്റർ എൻആർസിയുടെ ആദ്യപടി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദേശീയ ജനസംഖ്യ രജിസ്റ്ററും(എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) തമ്മിൽ ബന്ധം ഉണ്ടോ? അങ്ങനെ ഒരു ബന്ധമേ ഇല്ലെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ ആണയിടുന്നത്. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ളവരുടെ പ്രസ്താവനകൾ രേഖകളുമായി യോജിക്കുന്നില്ല.
ദേശീയ ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന കേന്ദ്രസർക്കാർ നിലപാട് കളവാണെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോറിന്. ദേശീയ ജനസംഖ്യ രജിസ്റ്റർ എൻആർസി രാജ്യത്ത് നടപ്പാക്കുന്നതിന്റെ ആദ്യപടിയെന്ന് രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു ( ട്വന്റിഫോര്‍ എക്സ്ക്ലൂസീവ്).
Read Also: പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും; എൻഡിഎയിൽ ഭിന്നത
വാർഷിക പ്രവർത്തന റിപ്പോർട്ടിൽ ജനസംഖ്യ രജിസ്റ്ററിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ദേശീയ ജനസംഖ്യ രജിസ്റ്റർ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന്റെ ആദ്യപടിയാണെന്ന് വ്യക്തമാക്കുന്നു. എൻപിആർ എൻആർസിയുടെ ഭാഗമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഇപ്പോഴുള്ള രേഖകളിൽ നിന്ന് ഈ ബന്ധം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് സർക്കാർ നിലപാടിനെ പൂർണമായും പ്രതികൂട്ടിലാക്കുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധമടക്കമുള്ള കടമ്പകൾ കടക്കാൻ കേന്ദ്രസർക്കാർ വസ്തുതകൾ മറച്ച് വച്ചുള്ള ശ്രമമാണ് നടത്തുന്നത് എന്ന ആക്ഷേപത്തെ കൂടുതൽ ശക്തമാക്കുന്നു ഈ തെളിവ്.
npr is the first step of nrc, central home ministry report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here