2019ലെ മികച്ച 24 ചിത്രങ്ങൾ

2019 മലയാള സിനിമയ്ക്ക് അത്ര ശുഭകരമായിരുന്നില്ലെന്നാണ് സാമ്പത്തിക വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന.
800 മുതൽ 850 കോടി രൂപ വരെ മുതല്‍ മുടക്കിയപ്പോള്‍ അതില്‍ 600 കോടിയും നഷ്ടമായി. എന്നാല്‍, ഒരു പിടി നല്ല ചിത്രങ്ങള്‍ 2019 ല്‍ സംഭവിച്ചു. സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ ഏറെ നേട്ടമുണ്ടാക്കി 2019ല്‍. ലൂസിഫര്‍ എന്ന വമ്പന്‍ വിജയ ചിത്രത്തോടെ പൃഥ്വിരാജ് സംവിധായക നിരയിലും ഇരിപ്പിടം നേടി. വര്‍ഷാവസാനം വിവാദത്തില്‍ പെട്ടെങ്കിലും ഷെയ്ന്‍ നിഗം, മികച്ച ചിത്രങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച വര്‍ഷം കൂടിയാണ് 2019.
സാമ്പത്തിക വിജയം മാത്രമല്ല; നിരൂപക പ്രശംസയും വിഷയങ്ങളിലെ പ്രസക്തിയുംകൊണ്ട് വേറിട്ട് നിന്ന ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 24 ചിത്രങ്ങള്‍; എടുത്തു പറയേണ്ട 24 ചിത്രങ്ങള്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
24 മലയാളം മൂവീസ് ഓണ്‍ 24.
24. വിജയ് സൂപ്പറും പൗര്‍ണമിയും
2019 ലെ ആദ്യ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ട് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും വിജയും പൗര്‍ണമിയും ആയി. സംവിധാനം ജിസ് ജോയ്. പരീക്ഷണങ്ങള്‍ ഒന്നും ചിത്രത്തിലില്ല. രസകരമായി കഥ പറഞ്ഞുപോയ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. ചിത്രത്തില്‍ പൗര്‍ണമിയായി എത്തിയ ഐശ്വര്യ ലക്ഷ്മി ആസിഫിനൊപ്പം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. സിദ്ദിഖും രഞ്ജി പണിക്കരും ചിത്രത്തിന്റെ വിജയത്തിന് കരുത്തായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here