കശ്മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ

കശ്മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ. പാകിസ്ഥാന്റെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചു ചേർക്കുന്നത്.
അതേസമയം, സൗദിയെ മറികടന്ന് മലേഷ്യ ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യേക ഉച്ചക്കോടി വിളിച്ചു ചേർത്തിരുന്നു. എന്നാൽ, പല രാജ്യങ്ങളും ഉച്ചക്കോടിയിൽ പങ്കെടുത്തിരുന്നില്ല. ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേക വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മായുമായി ബന്ധമില്ലാത്തതാണെന്ന നിലപാടായിരുന്നു സൗദി സ്വീകരിച്ചത്. മലേഷ്യയെ കൂടാതെ തുർക്കി, ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങൾ മാത്രമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
മാത്രമല്ല, മലേഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് പാകിസ്ഥാനെ നേരിട്ട് നന്ദി അറിയിക്കാൻ കഴിഞ്ഞ ദിവസം സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഇസ്ലാമാബാദിലെത്തിയിരുന്നു. തടർന്ന് നടന്ന ചർച്ചയിൽ പാകിസ്താൻ സൗദിയോട് ആവശ്യപ്പെട്ടതിന തുടർന്നാണ് ഉച്ചകോടി വിളിച്ചു ചേർത്തത്.
എന്നാൽ, മുൻപ് പാകിസ്താൻ ഈ കാര്യം ആവശ്യപ്പെട്ടപ്പോൾ സൗദിയും യുഎഇയും ആവശ്യം നിരാകരിക്കുകയായിരുന്നു. കശ്മീർ വിഷയം ചർച്ചചെയ്യാനായി വിളിച്ചു ചേർക്കുന്ന യോഗത്തിൽ പൗരത്വ നിയമ ഭേദഗതിക്ക് ശേഷമുള്ള സ്ഥിതിഗതികളും ചർച്ചചെയ്യപ്പെട്ടേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here