ബോളിവുഡ് ചിത്രത്തിൽ അരങ്ങേറാനൊരുങ്ങി പേർളി മാണി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടി പേർളി മാണി ബോളിവുഡിൽ അരങ്ങേറുന്നു. താരം തന്നെയാണ് തൻ്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്ററിൽ ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഏത് അക്ഷരത്തിലാണ് താൻ ഭാഗമായിട്ടുള്ളതെന്നും തൻ്റെ നിറം എന്താണെന്നും ആരാധകർക്ക് പറയാനാവുമോ എന്നും പേർളി ചോദിക്കുന്നു.

പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങി ശ്രദ്ധേയരായ ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു.

Story Highlights: pearle maaney, Ludo movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top