ശിവഗിരി തീർത്ഥാടനം ഇത്തവണ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം

ശിവഗിരി തീർത്ഥാടനം നടക്കുന്നത് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം. മഠത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവ് ഗ്രീൻസോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തീർത്ഥാടന സമയത്ത് എത്തുന്ന കച്ചവടക്കാർ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.
87-ാം ശിവഗിരി തീർത്ഥാടനം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങൾ ശിവഗിരി മഠവും വർക്കല നഗരസഭയും ഏർപ്പെടുത്തി. മഠത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവ് ജില്ലാ കളക്ടർ ഗ്രീൻസോണായി പ്രഖ്യാപിച്ചു. പ്ലാസറ്റിക് സാധനങ്ങളൊന്നും കൊണ്ടുവരരുതെന്ന് ശിവിഗിരി മഠം തീർത്ഥാടകർക്ക് അറിയിപ്പ് നൽകി.
മഠത്തിന് സമീപത്ത് പ്ലാസ്റ്റിക് അനുവദിക്കില്ല. കുപ്പി വെള്ളത്തിന് പകരം തിളപ്പിച്ച വെള്ളം 24 മണിക്കൂറും വിതരണം ചെയ്യും. കച്ചവടക്കാർ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണവും ഏർപ്പെടുത്തി.
കോളജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമുള്ള 200 എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കാൻ രംഗത്തുണ്ടാകും. ശുചിത്വ കേരള മിഷൻ, വർക്കല നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവരാണ് ഗ്രീൻ പ്രോട്ടോക്കാൾ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.
Story Highlights- Sivagiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here