സൊമാലിയയിൽ ബോംബ് സ്‌ഫോടനം; 78 മരണം

സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 78 മരണം. ആക്രമണത്തിൽ 90 ഓളം പേർ കൊല്ലപ്പെട്ടെന്ന സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 125ഓളം പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തെക്കുപടിഞ്ഞാറൻ മൊഗാദിഷുവിലെ ചെക് പോസ്റ്റിൽ രാവിലെ ആയിരുന്നു സ്‌ഫോടനം നടന്നത്. ചിതറിക്കിടന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും അപകടത്തിൽ പെട്ടു. നിരവധി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Read Also : ജയ്പൂർ ബോംബ് സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അൽഖ്വയ്ദ ബന്ധമുള്ള അൽഷബാബ് ഭീകരസംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന.
2017 ഒക്ടോബറിൽ അൽഷബാബ് നടത്തിയ കാർബോംബ് ആക്രമണങ്ങളിൾ 512 പേരാണ് കൊല്ലപ്പെട്ടത്.
Story Highlights- Somalia, Bomb Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here