Advertisement

ജയ്പൂർ ബോംബ് സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ

December 20, 2019
Google News 0 minutes Read

2008 ലെ ജയ്പൂർ ബോംബ് സ്‌ഫോടന കേസിൽ നാല് പ്രതികൾക്കും വധ ശിക്ഷ. ജയ്പൂർ കോടതിയുടേതാണ് ഉത്തരവ്. സ്‌ഫോടനത്തെ തുടർന്ന് 80 പേർ മരിച്ച കേസിൽ സവർ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിൽ ഒരാളെ കുറ്റ വിമുക്തനാക്കുകയും ചെയ്തു.

പ്രതികൾ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി കോടതി ബുധനാഴ്ച വിധി പറഞ്ഞിരുന്നു. കേസിൽ ഷഹബാസ് ഹുസൈനെയാണ് വെറുതെ വിട്ടത്. ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ സഹ സ്ഥാപകൻ യാസിം ഭട്കലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. 2008 മേയ് 13 ന് ജയ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി 9 ബോംബ് സ്‌ഫോടനങ്ങളാണ് അരങ്ങേറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here