ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. അങ്ങനെയുള്ളവരെ മാത്രമേ ജീവിക്കാൻ അനുവദിക്കൂ എന്നും ധർമേന്ദ്ര പറഞ്ഞു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിൻ്റെ (എബിവിപി) 54ആമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അദ്ദേഹം തള്ളി.
“ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും സഹിച്ച ത്യാഗങ്ങൾ പാഴാക്കിക്കളയണോ? നമ്മുടെ രാജ്യത്തിന് പുറത്ത് ഒരു ധര്‍മ്മശാല നിര്‍മ്മിക്കാന്‍ സാധിക്കുമോ? ആര്‍ക്കെങ്കിലും ഇന്ത്യയില്‍ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍, നിങ്ങള്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കണം. അത്തരക്കാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ.” -ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
പൗരന്മാരുടെ കണക്കുകൾ സൂക്ഷിക്കാത്ത ഒരു രാജ്യത്തിൻ്റെ പേരു പറയാൻ മന്ത്രി പ്രതിഷേധക്കാരെ വെല്ലുവിളിച്ചു. സിഎഎ, എൻആർസി എന്നിവക്കെതിരെ പ്രതിഷേധം വർധിക്കുന്നതു കൊണ്ട് രാജ്യത്ത് എബിവിപിയുടെ പ്രസക്തി വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. “ഈ രാജ്യത്ത് ജീവിക്കുന്നവർ പൗരത്വത്തിൻ്റെ പേരിൽ അക്രമം അഴിച്ഛു വിടുകയാണ്. അതുകൊണ്ട് തന്നെ എബിവിപി പോലുള്ള സംഘടനകളുടെ പ്രസക്തി വർധിക്കുകയാണ്. ഈ കൂട്ടർ രാജ്യത്തെ വഴി തെറ്റിക്കുകയാണ്. ഇവർക്ക് ദേശീയ വാദി ഗ്രൂപ്പുകൾ കൊണ്ടേ മറുപടി നൽകാൻ സാധിക്കൂ”- മന്ത്രി പറഞ്ഞു.
Story Highlights: Dharmendra Pradhan, CAA, NRC, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here