Advertisement

പ്രതിരോധ രഹസ്യങ്ങൾ ചോർന്നു; നാവിക സേനയിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്

December 30, 2019
Google News 1 minute Read

നാവിക സേനയിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്. നാവിക സേനയുടെ ചില നിർണ്ണായക വിവരങ്ങൾ ചോർന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഡിസംബർ 27നാണ് സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചത്.

ഫേസ്ബുക്ക്, വാട്സപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. യു​ദ്ധ​ക​പ്പ​ലു​ക​ൾ​ക്കു​ള്ളി​ലും നേ​വ​ൽ ബേസു​ക​ളി​ലും ഡോ​ക്ക് യാ​ർ​ഡി​ലും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾക്കും നിരോധനമുണ്ട്.

ഡിസംബർ 20ന് നാവിക രഹസ്യങ്ങൾ പാകിസ്താണ് ചോർത്തി നൽകിയ സംഘത്തില്പെട്ട ഏ​ഴ് നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയതെന്ന എൻഐഎയുടെ പ്രാഥമിക കണ്ടെത്തലിനെത്തുടർന്നാണ് നിരോധനം നിലവിൽ വന്നത്.

നേരത്തെ അറസ്റ്റിലായ ഏഴു പേരും 2017ൽ റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവരൊക്കെ 2018ൽ ഹണി ട്രാപ്പിൽ കുടുങ്ങുകയായിരുന്നു. ഇവരുമായി ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച വനിതകൾ ചാറ്റ് വിവരം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഹസ്യങ്ങൾ ചോർത്തിയത്.

Story Highlights: Indian Navy, Honey Trap, NIA, Social Media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here