Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാരുമായി ചേർന്നുള്ള സമരത്തിൽ പങ്ക് ചേരുമെന്ന് രമേശ് ചെന്നിത്തല

December 30, 2019
Google News 0 minutes Read

പൗരത്വ നിയമഭേദഗതിക്കെതിരെ സർക്കാരുമായി ചേർന്നുള്ള സമരത്തിൽ നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോജിച്ചുള്ള സമരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് താനാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ, ഒരുമിച്ച് സമരം ചെയ്തു എന്ന് കരുതി എല്ലാ വിഷയത്തിലും ഒന്നിക്കുമെന്ന അർത്ഥമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കൊല്ലത്ത് നടന്ന സമസ്തയുടെ സംസ്ഥാന സമ്മേളനത്തിലാണ് ചെന്നിത്തല നിലപാട് ആവർത്തിച്ചത്.

കൊല്ലത്ത് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ മു അല്ലിമീൻ സംസ്ഥാന സമ്മേളനം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി. രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നും ഈ പ്രതിസന്ധി പുതിയ ഭരണകൂടം വിളിച്ചുവരുത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ കേരള സർക്കാരിനൊപ്പം യോജിക്കാവുന്ന വിഷയത്തിൽ ഒക്കെ യോജിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാർലമെന്റിൽ ബിൽ പാസാക്കിയ സമയത്തെ ധിക്കാരം ഭരണകൂടത്തിന്റെ മുഖത്ത് ഇപ്പോൾ കാണാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് അതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഒറ്റയ്ക്ക് സമരം ചെയ്യണമെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോട് സമസ്തക്ക് എതിരഭിപ്രായം ഇല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തു നടന്ന സമസ്തയുടെ സംസ്ഥാന സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here