Advertisement

‘പുനഃസംഘടനക്ക് ശേഷം തിരിച്ചുവന്നു, ഇനി കോൺഗ്രസിന്റെ വസന്തകാലം’; രമേശ് ചെന്നിത്തല

13 hours ago
Google News 1 minute Read
ramesh chennithala

കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ട്, പുനഃസംഘടന കഴിഞ്ഞതിനു ശേഷം തിരിച്ചു വന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി കോൺഗ്രസിന്റെ വസന്തകാലം. ചിലയാളുകൾക്ക് കോൺഗ്രസിൽ പ്രശ്നം ഉണ്ടാകണമെന്ന് ആഗ്രഹം. ആ വെള്ളം വാങ്ങി വച്ചേക്കണം. ഞങ്ങളുടെ ലക്ഷ്യം തിരിച്ചു വരവ് മാത്രമാണ്.

എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകും. പാർട്ടിക്കകത്ത് അഭിപ്രായം വ്യത്യാസം ഇല്ല. എല്ലാവർക്കും അസൗകര്യങ്ങൾ ഉണ്ടാകും. അഭിപ്രായം വ്യത്യാസം എന്ന് ആരും പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിക്കരുത്. ജനങ്ങൾ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്നു.

ഇനി ഒരു അവസരം കൊടുത്താൽ നാടും പാർട്ടിയും നശിക്കും എന്ന് പാർട്ടിക്കാർക്ക് മനസിലായി. ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഈ സർക്കാർ ഒന്നും ചെയ്തില്ല. എല്ലാ ജില്ലകളിലും പോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്നൊരു പട്ടികജാതി മന്ത്രി പോലും ഈ സർക്കാരിൽ ഇല്ല.

UDFന്റെ വസന്തകാലം സൃഷ്ടിക്കാൻ പ്രാപ്തമായ പുനഃസംഘടനയാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Ramesh chennithala praises congress new team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here