ഓഹരി വിപണി നേട്ടത്തോടെ തുടക്കം

ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെൻസെക്സ് 83 പോയന്റ് ഉയർന്ന് 41,658ലും നിഫ്റ്റി 15 പോയന്റ് ഉയർന്ന് 12,280ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയർന്ന് 32,541 എന്ന പുതിയ നേട്ടം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ വിൽപന സമ്മർദം നേരിടുന്നുണ്ട്. യുഎസ്-ചൈന വ്യാപാര യുദ്ധം സമരസപ്പെടുന്നത് വിപണിയെ സ്വാധീനിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top