Advertisement

കാൺപൂരിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി

December 31, 2019
Google News 1 minute Read

ഉത്തരേന്ത്യയിലെ കാൺപൂരിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. ബറൈച്ചിയിൽ 0.2 ഡിഗ്രിയാണ് താപനില. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്‌കൈമെറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.

1913ലാണ് ഇതിന് മുമ്പ് ഉത്തർപ്രദേശിൽ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 1.7 ഡിഗ്രി സെൽഷ്യസായിരുന്നു അന്ന് താപനില. ഇന്ന് 0.2 ഡിഗ്രി താപനില മാർക്ക് ചെയ്തതോടെ റെക്കോർഡ് തണുപ്പിൽ എത്തിയിരിക്കുകയാണ് ബറൈച്ചി.

ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗവിൽ 0.7 ഡിഗ്രിയാണ് താപനില. ഝാൻസിയിൽ 1.8 ഡിഗ്രിയും, ബരാബങ്കിയിൽ 1.6 ഡിഗ്രിയും അമേഠിയിൽ 1.4 ഡിഗ്രി സെൽഷ്യസുമാണ് താപനില.

Story Highlights- Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here