മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വൻ ഭക്തജന തിരക്ക്

മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശബരിമലയിൽ ആദ്യം ദിനം തന്നെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തീർത്ഥാടന തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിപുലപ്പെടുത്തനാണ് പൊലീസിന്റെ തീരുമാനം.
നടതുറന്ന ഇന്നലെ വൈകിട്ട് മുതൽ തന്നെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. വലയ നടപ്പന്തൽ നട തുറക്കുന്നതിന് മുൻപ് തന്നെ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു.
ഇതര സംസ്ഥാനത്ത് നിന്നാണ് ഇപ്പോൾ തീർത്ഥാടകർ കൂടുതലായി എത്തുന്നത്. തീർത്ഥാടകരുടെ തിരക്ക് തുടരുന്നതിനൽ മണ്ഡല കാലത്തിന് സമാനമായ വരുമാനം ലഭിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മണ്ഡല പൂജയ്ക്ക് ശേഷം രണ്ട് ദിവസം നട അടച്ചിരുന്നതിനൽ അപ്പം, അരവണയുടെ കരുതൽ ശേഖരം ഒരുക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞു.
ഇതുവരെ 40 ലക്ഷം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് പൊലീസിന്റെ കണക്ക്. കഴിഞ്ഞ വർഷത്തെക്കാൾ 55 ശതമാനത്തിന്റെ വർധന വരുമാനത്തിലുണ്ടായിട്ടുണ്ട്. 8 കോടി രൂപയുടെ വരുമാനം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടിലാത്തതിനാൽ വരുമാന നിരക്ക് ഇനിയും കൂടാനാണ് സാധ്യത. മകരവിളക്കുമായി ബന്ധപ്പെട്ട് 1300 അധികം പൊലീസുകാരെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here