Advertisement

അർബൻ സഹകരണ ബാങ്കുകൾക്ക് മേലുള്ള വായ്പാ നിയന്ത്രണം കർശനമാക്കാൻ റിസർവ് ബാങ്ക്

December 31, 2019
Google News 1 minute Read

അർബൻ സഹകരണ ബാങ്കുകൾക്ക് മേലുള്ള വായ്പാ നിയന്ത്രണം കർശനമാക്കാൻ റിസർവ് ബാങ്ക് തീരുമാനം. വിഷയത്തിൽ കേരളത്തിന്റെ എതിപ്പ് തള്ളിയാണ് പുതിയ നടപടി. തീരുമാനം മഹാരാഷ്ട്രയിലെ പിഎംസി സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ്.

പിഎംസി ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്ഡിഐഎല്ലിനാണ് നൽകിയത്. തിരിച്ചടവ് മുടങ്ങി വായ്പകൾ നിഷ്‌ക്രിയ ആസ്തിയായെങ്കിലും ഇക്കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല.

6226.01 കോടി എച്ച്ഡിഐഎല്ലിന് നൽകിയിരുന്നെങ്കിലും റിസർവ് ബാങ്കിന് സമർപ്പിച്ച രേഖകളിൽ 439 കോടി മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. 2008 മുതൽ ബാങ്ക് ഇരുപതിനായിരത്തിൽപരം വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് ഓഡിറ്റർമാരുടെയും ആർബിഐയുടെയും മുന്നിൽ വീഴ്ച മറച്ചത്. വായ്പയായി നൽകിയ തുക കിട്ടാതെ വന്നതോടെ പിഎംസി തകർച്ചയിലേക്ക് കൂപ്പുകുത്തി.

ഈ സാഹചര്യത്തിലാണ് അർബൻ സഹകരണ ബാങ്കുകൾക്ക് മേലുള്ള വായ്പാ നിയന്ത്രണം കർശനമാക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം. ബാങ്കുകളുടെ മൂലധനത്തിന്റെ 15 ശതമാനം സ്ഥാപനത്തിനും 40 ശതമാനം ഒരു സംഘം ആളുകൾക്കും നൽകാമെന്ന നിലവിലെ നിബന്ധന പൂർണമായും മാറും. 10 ശതമാനവും 25 ശതമാനവും ആയിട്ടാണ് പരിഷ്‌ക്കരണം.

സഹകരണ ബാങ്കുകൾ പുതുതായി അനുവദിക്കാൻ പോകുന്ന എല്ലാ വായ്പകൾക്കും ബാധകമായിരിക്കും റിസർവ് ബാങ്കിന്റെ പുതിയ നിബന്ധന. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാകും പുതിയ തീരുമാനം ഉണ്ടാക്കുക.

 

 

 

urban cooperative bank,  rbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here