ന്യൂജെൻ പിള്ളേര് പോലും തോറ്റ് പോകും ഈ ലുക്കിന് പിന്നിൽ; പുതിയ ഫോട്ടോഷൂട്ടുമായി മമ്മൂക്ക

യുവതാരങ്ങൾ പോലും തോറ്റ് പോകുന്ന കിടുക്കൻ ലുക്കിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്. പൂളിൽ മഞ്ഞയും കടും ചുവപ്പും നിറത്തിലുള്ള സ്യൂട്ടിട്ട് പോസ് ചെയ്തിരിക്കുന്ന ഫോട്ടോക്ക് നാല് മണിക്കൂർ കൊണ്ട് അരലക്ഷത്തിലേറെ ലൈക്കുകൾ ലഭിച്ചു.
Read Also: നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു
പുതുവത്സര ദിനത്തിൽ നടൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് ചില ആളുകളുടെ കമന്റുകൾ ഇങ്ങനെയാണ്, ‘ഇതിലും കൂടുതൽ ലുക്കിൽ പോസ് ചെയ്യാൻ ആർക്കും സാധിക്കില്ല’ എന്നും ‘എന്താ ഇക്കാ ഉദ്ദേശം… ഇവിടെ ഉള്ള ഫ്രീക്കന്മാർക്കും ജീവിക്കണ്ടേ??? ഇങ്ങള് ഇങ്ങനെ തുടങ്ങിയാൽ, എല്ലാരും പണി നിർത്തി പോകേണ്ടേ??? ഒന്നു ആലോചിക്ക് ഇക്കാ. ലവ് യു. ഞങ്ങളുടെ മരണം വരെ ഇക്കയെ ഇതുപോലെ തന്നെ കാണാൻ ആഗ്രഹിക്കുന്നു.’
എല്ലാ നിമിഷവും ഒരു പുത്തൻ തുടക്കമാണ്. ഒരു നന്മ നിറഞ്ഞ വർഷമാരംഭിക്കുന്നു എന്നും മമ്മൂട്ടി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ടിജോ ജോൺ എടുത്തതാണ് ചിത്രം. മമ്മുട്ടിയെ സ്റ്റൈൽ ചെയ്തിരിക്കുന്നത് അമൃത സിആർ. ആശയവും സംവിധാനവും ഫാഷൻ മോംഗർ അച്ചുവാണ്.
mamooty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here