നോർക്ക റൂട്ട്സ് വിളിക്കുന്നു; ടെക്‌നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും വിദേശത്ത് അവസരം

ടെക്നീഷ്യന്മാർക്കും സൂപ്പർവൈസർമാർക്കും വിദേശത്ത് തൊഴിലവസരം. നോർക്ക റൂട്ട്‌സ് മുഖേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിലേക്കാണ് അവസരം. ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൻ്റെ വിവിധ തസ്തികകളിലേയ്ക്കാണ് അവസരം. എൻജിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള, പെട്രോളിയം പ്രകൃതി വാതകമേഖലയിൽ നിശ്ചിത പ്രവർത്തി പരിചയവുമുള്ള എൻജിനീയർമാരിൽ നിന്നും ടെക്‌നീഷ്യന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
നോർക്ക റൂട്ട്സിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ടെക്‌നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും നോർക്ക റൂട്ട്‌സ് മുഖേന ബ്രൂണെയിലേയ്ക്ക് തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുകളുള്ള ടെക്‌നീഷ്യ•ാരുടേയും സൂപ്പർവൈസർമാരുടെയും തസ്തികകളിലേയ്ക്ക് എൻജിനീയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore/off shore) നിശ്ചിത പ്രവർത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാരിൽ നിന്നും ടെക്‌നീഷ്യന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിരങ്ങൾക്കും www.norkaroots.org സന്ദർശിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 12. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
Story Highlights: Norka Roots, Job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here