ഇന്നത്തെ പ്രധാന വാർത്തകൾ (01.01.2020)
പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിൽ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ
തർക്കം നിലനിൽക്കുന്ന പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ. കുടുംബ കല്ലറയുള്ള പളളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തപ്പോൾ സുപ്രിം കോടതി വിധി മറികടന്ന് യാക്കോബായ വൈദികരെ പള്ളിയിലെത്തിക്കാനുള്ള ഗൂഢലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവില്‍ വന്നു
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിരോധനം നിലവില്‍ വന്നു. വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ഈ മാസം 15 വരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല.
എൻപിആർ ചോദ്യാവലിക്ക് കേന്ദ്രസർക്കാർ അംഗീകാരം; രക്ഷിതാക്കളുടെ ജന്മസ്ഥലവും ചോദ്യപ്പട്ടികയിൽ
എൻപിആർ ചോദ്യാവലിക്ക് കേന്ദ്രസർക്കാർ അംഗീകാരം. 2020 എപ്രിലിൽ തുടങ്ങി സെപ്തംബറിൽ അവസാനിക്കുന്ന വിധത്തിൽ സെൻസസ് നടപടികൾക്ക് ഒപ്പമാകും ജനസംഖ്യാ രജിസ്റ്ററിന്റെയും വിവരശേഖരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here