പുതുവർഷ തലേന്ന് ബെവറേജസിലൂടെ മലയാളി കുടിച്ചുതീർത്തത് 68.57 കോടി രൂപയുടെ മദ്യം

പുതുവർഷ തലേന്ന് മദ്യ വിൽപ്പന റക്കോർഡിട്ടു. ഒറ്റദിവസം കൊണ്ട് വിറ്റഴിഞ്ഞത് 68.57 കോടി രൂപയുടെ മദ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ പുതുവർഷ തലേന്നുള്ള മദ്യ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. ബെവറേജസിലെ കണക്കുകൾ മാത്രമാണ് ഇത്. ക്രിസ്മസ് ന്യൂ ഇയർ ഉൾപ്പെടുന്ന 10 ദിവസത്തെ വിൽപ്പന 522 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 512 കോടിയായിരുന്നു.
തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത്. 88.01 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് മാത്രം വിറ്റുപോയത്. വിൽപ്പനയിൽ രണ്ടാം സ്ഥാനം കൊച്ചി പാലാരിവട്ടത്തിനാണ്. ഇവിടുത്തെ ഔട്ട്‌ലെറ്റിൽ നിന്ന് വിറ്റ് പോയത് 71.04 ലക്ഷം രൂപയുടെ മദ്യമാണ്.
കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 13.5 കോടി രൂപയുടെ മദ്യമാണ്. കോഴിക്കോട് ടൗണിലെ കൺസ്യൂമർഫെഡിന്റെ ഔട്ടലെറ്റിലൂടെ വിറ്റുപോയത് 97 ലക്ഷം രൂപയുടെ മദ്യം. വൈറ്റില ഔട്ട്‌ലെറ്റിൽ നിന്ന് വിറ്റുപോയത് 62 ലക്ഷം രൂപയുടെ മദ്യമാണ്.
Story Highlights- Liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here