Advertisement

തന്റെ റെക്കോർഡ് കോലിക്കോ രോഹിതിനോ വാർണറിനോ മറികടക്കാനാവുമെന്ന് ബ്രയാൻ ലാറ

January 2, 2020
Google News 0 minutes Read

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറെന്ന തൻ്റെ റെക്കോർഡ് മറികടക്കാൻ മൂന്നു പേർക്ക് സാധിക്കുമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഇന്ത്യയുടെ രോഹിത് ശർമ്മ, വിരാട് കോലി എന്നിവർക്കൊപ്പം ഓസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർക്കും തൻ്റെ റെക്കോർഡ് മറികടക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 400 സ്വന്തമാക്കിയ താരമാണ് ബ്രയാൻ ലാറ. ആ റെകോർഡ് മറികടക്കാനാവുന്ന താരങ്ങളെയാണ് അദ്ദേഹം എണ്ണിപ്പറഞ്ഞത്. അതേ സമയം, ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിന് തൻ്റെ റെക്കോർഡ് മറികടക്കാനാവില്ലെന്നും ലാറ പറഞ്ഞു. സ്മിത്ത് നാലാം നമ്പറിൽ ഇറങ്ങുന്നതു കൊണ്ട് തന്നെ ഈ റെക്കോർഡ് മറികടക്കാൻ സാധിക്കില്ലെന്നാണ് ലാറ പറയുന്നത്.

2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ റെക്കോർഡ് നേട്ടം. ഇംഗ്ലണ്ടിൻ്റെ വിൻഡീസ് പര്യടനത്തിൻ്റെ നാലാം ടെസ്റ്റ്. ഏപ്രിൽ 10 മുതൽ 14 വരെയായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനു വേണ്ടി ലാറ അസാമന്യ ബാറ്റിംഗ് വിരുന്നാണ് കാഴ്ച വെച്ചത്. 582 പന്തുകളിൽ 43 ബൗണ്ടറിയും നാല് സിക്സറുകളും സഹിതം 400 റൺസെടുത്ത് ലാറ പുറത്താവാതെ നിന്നപ്പോൾ വിൻഡീസ് എടുത്തത് 5 വിക്കറ്റ് നഷ്ടത്തിൽ 751 റൺസ്. രണ്ടാം ഇന്നിംഗ്സിൽ 285 റൺസിന് പുറത്തായ ഇംഗ്ലണ്ട് ഫോളോ ഓൺ വഴങ്ങുകയും രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 422 റൺസെടുത്ത് കളി സമനിലയാക്കുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here