Advertisement

മരട് ഫ്ലാറ്റ് പൊളിക്കൽ; വീടുകൾക്ക് നാശം സംഭവിച്ചാൽ നഷ്ട പരിഹാരം നൽകുമെന്ന് സർക്കാർ

January 2, 2020
Google News 0 minutes Read

മരട് ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾക്ക് നാശം സംഭവിച്ചാൽ കമ്പോള വില അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരുന്ന സമയക്രമം മാറ്റാനും മന്ത്രി എസി മൊയ്തീനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ചർച്ച ഫലം കണ്ടതോടെ മരട് ഫ്ലാറ്റിനു സമീപം താമസിക്കുന്ന നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു.

ജനവാസ കേന്ദ്രത്തിലെ ആൽഫ സെറിൻ ഫ്ലാറ്റ് അവസാനം പൊളിക്കണമെന്നായിരുന്നു മന്ത്രിക്കു മുന്നിൽ സമരക്കാരുടെ ആവശ്യം. അനുഭാവപൂർവം പരിഗണിക്കണമെന്ന് പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർക്ക് മന്ത്രി നിർദേശം നൽകി. വെള്ളിയാഴ്ച ചേരുന്ന സാങ്കേതിക സമിതിയിൽ തീരുമാനമെടുക്കാമെന്നാണ് ധാരണയായത്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നീ ഫ്ലാറ്റുകളാവും ആദ്യം പൊളിക്കുക.

ടിഎച്ച് നദീറ, മരട് നഗരസഭ ചെയർപേഴ്‌സൺ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് വിപണിമൂല്യത്തിന് അനുസരിച്ച് ഇൻഷുറൻസ് തുക അനുവദിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇക്കാര്യവും അനുഭാവപൂർവം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. വീടുകൾക്ക് നാശം സംഭവിച്ചാൽ കമ്പോള മൂല്യത്തിൽ ഇൻഷുറൻസിനു ശേഷവും അധികം വരുന്ന തുക നഗരസഭയും സർക്കാരും വഹിക്കാനാണ് ധാരണ. സബ് കലക്ടർ, മരട് നഗരസഭ ചെയർപെഴ്‌സൺ എന്നിവർക്കൊപ്പം സമരസമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ചർച്ച വിജയമായതോടെയാണ് അൽഫ സെറിൻ ഫ്ലാറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here