പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ എംഎൽഎമാർ നിയമസഭാ സെക്രട്ടറി കെ ശ്രീനിവാസന് കത്ത് നൽകി. അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം.

പൗരത്വനിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ചൊവ്വാഴ്ച ചേർന്ന പ്രത്യേത നിയമസഭാ സമ്മേളനത്തിലായിരുന്നു നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ മാത്രമാണ് എതിർത്തത്. പ്രസംഗിച്ച 19 ൽ 18 പേരും പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top