ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ മഹാത്മാ ഗാന്ധി സർവകലാശാല സന്ദർശിക്കും

മാർക്ക് ദാനം, ഉത്തരക്കടലാസ് കൈമാറ്റ വിവാദങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ മഹാത്മാ ഗാന്ധി സർവകലാശാല സന്ദർശിക്കും. സർവകലാശാലയിൽ ക്രമക്കേടുകൾ നടന്നതിന്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലറിൽ നിന്ന് ഗവർണർ വിശദീകരണം തേടിയേക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ബി.ടെക് കോഴ്‌സിന് മോഡറേഷൻ നൽകിയതും, വാർത്തയായതോടെ ഗവർണറെ അറിയിക്കാതെ മാർക്ക് ദാനം റദ്ദാക്കിയതും വിവാദമായിരുന്നു. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപ്പെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്.

സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് രഹസ്യ നമ്പർ ഉൾപ്പെടെ കൈപ്പറ്റിയ സംഭവത്തിലും അന്വേഷണം നടക്കുകയാണ്. തുടർച്ചയായി ക്രമക്കേടുകൾ പുറത്തു വരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തിയ സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനം. ഇന്ന് കോട്ടയത്തെത്തുന്ന ഗവർണർക്ക് സർവകലാശാലയിൽ ഔദ്യോഗിക പരിപാടികൾ ഇല്ല.

എങ്കിലും നാളെ ക്യാമ്പസിൽ വച്ച് സിൻഡിക്കേറ്റ് അംഗങ്ങളുമായും അധ്യാപകരുമായും കൂടിക്കാഴ്ച്ച നടത്തും. തെറ്റായ ലിസ്റ്റിൽപ്പെട്ട് ഉപരി പഠനം മുടങ്ങിയ രണ്ട് വിദ്യാർത്ഥികൾ സർവകലാശാലക്കെതിരെ നിയമ നടപടിക്ക് നീങ്ങിയ സംഭവത്തിൽ ഗവർണർ വിശദീകരണം തേടും.

Story highlight: Governor Arif Mohammed Khan, will visit Mahatma Gandhi University tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top