Advertisement

ഗ്രീൻ കാർണിവല്‍; ഫോർട്ട്‌കൊച്ചിയിൽ മാസ് ക്ലീനിംഗ് ഡ്രൈവ്

January 2, 2020
Google News 2 minutes Read

കാർണിവലും നവവത്സരാഘോഷവും നടന്ന ഫോർട്ട്‌കൊച്ചിയിൽ മാസ് ക്ലീനിംഗ് ഡ്രൈവ് നടന്നു. ആറായിരത്തിലധികം പേരാണ് ശുചീകരണ പ്രവൃത്തികൾക്കായെത്തിയത്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം.  3000ത്തിൽ അധികം വിദ്യാർത്ഥികൾ ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തു.

കടൽ തീരവും മറ്റ് സ്ഥലങ്ങളും വൃത്തിയാക്കാൻ നേവി, കോസ്റ്റ് ഗാർഡ്, എക്‌സൈസ്, പൊലീസ് സേനാ വിഭാഗങ്ങൾ, സ്‌കൂൾ -കോളജ് വിദ്യാർത്ഥികൾ, എൻഎസ്എസ് വളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെത്തി.

സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. കൊച്ചിയെ പച്ച പുതപ്പിക്കാനായി രൂപീകരിച്ച ക്ലീൻ കൊച്ചിൻ മിഷന്റെ ആദ്യ പദ്ധതിയാണ് ‘ഗ്രീൻ കാർണിവൽ’. ജില്ലാ ഭരണകൂടവും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും നേതൃത്വം നൽകുന്ന മിഷനിൽ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയടക്കം 20 പങ്കാളികളുണ്ട്.

മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള സംവിധാനവും ഇവിടെത്തന്നെ ഒരുക്കിയിട്ടുണ്ട്. മാസ് ക്ലീനിംഗ് പ്രോസസ് കൂടി കഴിഞ്ഞതോടെ കൊച്ചിൻ കാർണിവൽ സമ്പൂർണ ഗ്രീൻ കാർണിവൽ എന്ന ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.

 

 

 

 

green carnival, fortcochi cleaning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here