Advertisement

കനകമല ഐഎസ് കേസ്; സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ നാളെ തുടങ്ങും

January 2, 2020
Google News 1 minute Read
ISIS plans for a massive blast series in India

കനകമല കേസിൽ തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്റെ വിചാരണ നാളെ തുടങ്ങും. കേസിലെ മറ്റ് പ്രതികളുടെ വിചാരണ പൂർത്തിയാക്കി നവംബറിൽ ആറ് പേർക്ക് ശിക്ഷ വിധിച്ചിരുന്നു.

ഐഎസുമായി ചേർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിടാൻ 2016 ഒക്ടോബറിൽ കനകമലയിൽ രഹസ്യയോഗം ചേർന്നെന്ന കേസിലാണ് സുബഹാനിയുടെ വിചാരണ നാളെ തുടങ്ങുന്നത്. ഈ മാസം 6, 7 തീയതികളിലായി ആകെ മൂന്നു ദിവസമാണ് വിചാരണ. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ വിചാരണദിവസങ്ങളിൽ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. ആകെ 15 പ്രതികളുള്ള കേസിലെ ആദ്യ കുറ്റപത്രത്തിൽ എട്ടു പ്രതികളാണുള്ളത്. മറ്റുള്ളവരുടെ വിചാരണ പൂർത്തിയാക്കി നേരത്തെ ആറു പേർക്കു ശിക്ഷ വിധിച്ചിരുന്നു.

തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെവിടുകയും ചെയ്തു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പാരിസ് ആക്രമണത്തിന് നേതൃത്വം നൽകിയ അബ്ദുൽ ഹമീദ് അബൗദ്യമായി ചേർന്ന് സുബ്ഹാനി യുദ്ധപരിശീലനം നൽകിയിരുന്നതായി എൻഐഎ സംശയിക്കുന്നുണ്ട്.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഐഎസ് പോരാട്ടത്തിൽ പങ്കെടുത്ത സുബഹാനി ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകിയിരുന്നയാളാണ്.

Story Highlights- ISIS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here