കുട്ടനാട് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ താന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

കുട്ടനാട് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ താന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി എംപി. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ പിജെ ജോസഫിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കേരള കോണ്‍ഗ്രസ് എം പിജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങള്‍ക്കിടയില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് , പാലായ്ക്ക് പിറകെ മറ്റൊരു നിയമഭ ഉപതെരഞ്ഞെടുപ്പ് എത്തുന്നത്. കുട്ടനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി.
അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിലും പാര്‍ട്ടി ചിഹ്നത്തിലും അന്തിമ തീരുമാനം ജോസഫിന്റോതായിരിക്കുമെന്ന നിലപാടിലാണ് ജോസഫ് പക്ഷം. തൊടുപുഴയില്‍ ചേര്‍ന്ന ജോസ് വിഭാഗം മണ്ഡലം കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെതിരെ കടുത്ത ആക്ഷേപങ്ങളും ഉയര്‍ന്നു. കേരള കോണ്‍ഗ്‌സ് എമ്മിനെയും യുഡിഎഫിനെയും ജോസഫ് വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ ജോസ് വിഭാഗം പുതിയ ഒഫീസ് ആരംഭിച്ചു. ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്ററിന് സമാനമായി കെഎം മാണി സ്റ്റഡി സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കെ ഇരു വിഭാഗങ്ങള്‍ തമ്മിലെ പ്രശ്‌നം പരിഹരിക്കാനാകാത്തത് യുഡിഎഫിന് കനത്ത വെല്ലുവിളിയാണ്.
Story Higthlights: Jose K Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here